ആലപ്പുഴ: ബിഡിജെഎസ് നേതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെളളാപ്പളളി നടേശനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചര്‍ച്ച നടത്തി. വിമോചനയാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ കുമ്മനം കണിച്ചുകുളങ്ങരയിലെ വെളളാപ്പളളിയുടെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്.
ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലവും സ്ഥിതിഗതികളും ഇരുവരും വിശദമായി ചര്‍ച്ചചെയ്തു. ബിഡിജെഎസുമായുള്ള മുന്നണിബന്ധം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും വിശദമായ ചര്‍ച്ചകള്‍ വിമോചനയാത്രയ്ക്കും ബിഡിജെഎസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പെയിനും ശേഷം നടക്കുമെന്നും കുമ്മനം പറഞ്ഞു.
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നണി ചര്‍ച്ചകള്‍ക്കായി സമീപിച്ചിട്ടില്ലെന്നും സിപിഎമ്മും കോണ്‍ഗ്രസും തങ്ങളെ തെറി പറയുക മാത്രമാണ് ചെയ്യുന്നതെന്നും വെളളാപ്പളളി പ്രതികരിച്ചു. പാര്‍ട്ടിയുടെ അംഗത്വ വിതരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 15 ന് മുന്‍പ് പൂര്‍ത്തിയാകുമെന്നും ഇതിന് ശേഷമാകും ബിജെപിയുമായി മുന്നണി ചര്‍ച്ചകള്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.