ഷാര്‍ജ: ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാരത്തോണ്‍ യോഗ പരിപാടിയായ യോഗ വേവ് ഷാര്‍ജയില്‍ നടന്നു. രാവിലെ ഷാര്‍ജ സ്‌കൈലൈന്‍ യൂനിവേഴ്‌സിറ്റി കോളജ് ഗ്രൗണ്ടില്‍ അരങ്ങേറിയ യോഗ വേവില്‍ 3000 ത്തില്‍ അധികം ആളുകള്‍ പങ്കെടുത്തു.
പുകയില, മദ്യം, മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കല്‍ക്കെതിരെ വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ‘സ്വതന്ത്ര’ എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, എഫ്ഒഐ ദുബൈ, സ്‌കൈലൈന്‍ യൂനിവേഴ്‌സിറ്റി കോളജ് എന്നിവയുമായി സഹകരിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് യോഗ വേവ് സംഘടിപ്പിച്ചത്.
രാവിലെ 7.30 ന് ആരംഭിച്ച മരത്തന്‍ യോഗയില്‍ സുഖാസന ശവാസന മകരാസന എന്നീ യോഗാസനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അവതരിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ ഇത് നല്ലൊരു തുടക്കമാണെന്നും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ യോഗ വേവ് സഹായകരമാണെന്നും മരത്തണ്‍ യോഗയ്‌ക്ക് എത്തിയവര്‍ പറഞ്ഞു.
പത്മശ്രീ ഡോ. കെ.ജെ. യേശുദാസ് മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു













