ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മിലുള്ള വെടിവെയ്പ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഗാന്ധിപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് എത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് എത്ര തീവ്രവാദികള്‍ ഉണ്ടെന്ന് വ്യക്തമായിട്ടില്ല.