മുംബൈ: മുംബൈയില്‍ അധോലോകവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊടുംകുറ്റവാളി സന്ദീപ് ഗഡോലിയെ പൊലീസ് വെടിവച്ചുകൊന്നു. ഇരുപത്
വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി തുടര്‍ന്നിരുന്ന ഇയാളുടെ തലയ്‌ക്ക് ഒന്നേകാല്‍ ലക്ഷം രൂപയാണ് മുംബൈ പൊലീസ് വിലയിട്ടിരുന്നത്. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയോടെ അന്ധേരിയിലെ എയര്‍പോര്‍ട്ട് മെട്രോ ഹോട്ടലില്‍ വച്ചാണ് പൊലീസും അധോലോക സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഡല്‍ഹി ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി 36 കേസുകളില്‍ കുറ്റവാളിയായിരുന്ന സന്ദീപ് ഗഡോലി മുംബൈയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഗുഡ്ഗാവ് പൊലീസ് മുംബൈയില്‍ എത്തിയത്.
പൊലീസ് ഹോട്ടലില്‍ പ്രവേശിച്ച ഉടന്‍ അധോലോക സംഘം അവര്‍ക്ക് നേരെ വെടിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പൊലീസിന്‍റെ വെടിയേറ്റ് സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.