തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ നയിക്കുന്ന ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ, കോൺഗ്രസിനെ കാത്തിരിക്കുന്നത് പൊട്ടിത്തെറി. ഡി സി സി പുനസംഘടനയിലെ അതൃപ്തിയാണ് പാർട്ടിക്കെതിരെയുള്ള നീക്കത്തിന് നേതാക്കളെ പ്രേരിപ്പിക്കുന്നത്. കെ പി സി സി എക്സിക്യുട്ടിവ് അംഗം അടക്കമുള്ള ജില്ലയിലെ പ്രബല വിഭാഗം തന്നെ യാത്ര കഴിയുന്നതോടെ പാർട്ടിക്കെതിരെ രംഗത്തെത്തും.
സോളാറിലും ബാറിലും മുങ്ങിനിൽക്കുന്ന യു ഡി എഫിന് മറ്റൊരു തിരിച്ചടിയാകും കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ . കൂടെ നിന്ന് കുതികാൽ വെട്ടുന്നവരെപ്പറ്റി കെ എം മാണി പറഞ്ഞതും ശ്രദ്ധേയമാണ് . കുഞ്ഞാലിക്കുട്ടി വിശ്വസിക്കാൻ കൊള്ളാവുന്നവനെന്ന് പറഞ്ഞതോടെ ആരോപണത്തിന്റെ മുന കോൺഗ്രസിലേക്കാണ് നീളുന്നതെന്നത് ശ്രദ്ധേയമാണ് . എന്തായാലും ഭരണം അവസാനിക്കുമ്പോഴേക്കും കോൺഗ്രസ് കേരളത്തിൽ പടുകുഴിയിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്