കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള അന്തരിച്ചു. 78 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. സുശീല്‍ കൊയ്രാളയുടെ പ്രൈവറ്റ് സെക്രട്ടറി അതുല്‍ കൊയ്രാളയാണ് മരണവിവരം പുറത്തുവിട്ടത്.
2014 ഫെബ്രുവരിയിലാണ് അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായി സ്ഥാനം വഹിച്ചത്. മുന്‍ നേപ്പാള്‍ പ്രസിഡന്റ് ഗിരിജാപ്രസാദ് കൊയ്രാളയുടെ മരണത്തോടെ നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1960ല്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ സുശീല്‍ ഇന്ത്യയില്‍ അഭയം തേടിയിരുന്നു. 1939 ആഗസ്റ്റ് 12 ന് ഇന്ത്യയിലെ ബനാറാസിലാണ് സുശീല്‍ കൊയ്രാളയുടെ ജനനം.