തിരുവനന്തപുരം : ഇസ്ളാം മതത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് തനിക്ക് വധഭീഷണി ഉണ്ടായെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും യുക്തിവാദിയുമായ വിൻസന്റ് വെള്ളൂക്കാരൻ ആന്റണി . മലയാളികളായ ഫേസ്ബുക്ക് സമൂഹം അറിയുക എന്റെ ജീവൻ അപകടത്തിലാണ് എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് താൻ നേരിട്ട ഭീഷണിയെപ്പറ്റി വിൻസന്റ് വിവരിക്കുന്നത് .
തങ്ങളുടെ മതത്തെ വിമർശിക്കുന്നവരെ കൈവെട്ടുകയോ കൊല്ലുകയോ ചെയ്യുമെന്നും അതിന് ഇതിനകം തന്നെ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ആക്രോശിച്ചു കൊണ്ട് ഒരു സംഘം ആളുകൾ തന്നെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വിൻസന്റ് പറയുന്നത് . ഇതിനെത്തുടർന്ന് മുസ്ളിം മതത്തിനെതിരെ എഴുതിയ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതായും വിൻസന്റ് എഴുതിയിട്ടുണ്ട് .
രോഗിയായ അമ്മയും മകനുമാണ് തനിക്കുള്ളതെന്നും അതിനാലാണ് ഇതെല്ലാം ഡിലീറ്റ് ചെയ്യാൻ നിർബന്ധിതനായതെന്നും വിൻസന്റ് പറയുന്നു .
വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
[fb_embed_post href=”https://www.facebook.com/photo.php?fbid=501174710054812&set=a.111632879008999.17486.100004868623626&type=3&theater/” width=”550″/]