റാഞ്ചി: ഝാർഖണ്ഡിൽ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചു കടക്കുന്നതിനിടെ കാറില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികളടക്കം 13 പേര് മരിച്ചു. രാംഖട്ട് ജില്ലയിലെ ഭർഖുണ്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള ലെവല്‍ക്രോസില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. കാറില്‍ ഹൗറ-ഭോപ്പാൽ എക്സ് പ്രസ്സാണ് ഇടിച്ചത്.
പത്രാതു പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. പൊലീസ് എത്തിയാണ് കാറിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ലെവല്‍ ക്രോസില്‍ മുന്നറിയിപ്പ് നല്കുന്ന ലൈറ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടത്തെക്കുറിച്ച് ഝാർഖണ്ഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.