കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണനയ്ക്ക് എടുത്തെങ്കിലും ജയരാജന്റെ അഭിഭാഷകന് എം.കെ.ദാമോദരന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യഹര്ജിയ്ക്കെതിരെ മനോജിന്റെ സഹോദരന് ഉദയകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം വേണമെന്ന ജയരാജന്റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.