പാരീസ് : അൾജിയേഴ്സിൽ നിന്ന് പാരീസിലേക്ക് പോയ വിമാനത്തിൽ ബഹളമുണ്ടാക്കിയ ആൾ അറസ്റ്റിൽ . പുകവലിക്കാനും മദ്യപിക്കാനും അനുവാദം നൽകാത്തതിന് വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കിയ ആളാണ് അറസ്റ്റിലായത് . ഷർട്ടൂരിയെറിഞ്ഞതിനു ശേഷം സഹയാത്രികരുമായി സംഘർഷത്തിന് ശ്രമിച്ചതോടെ പ്രശ്നം രൂക്ഷമായി
ബഹളം മൂത്തപ്പോൾ സഹയാത്രികന്റെ ശരീരത്ത് ഇയാൾ മൂത്രമൊഴിച്ചെന്നും റിപ്പോർട്ടുകളുണ്ട് . പ്രശ്നം രൂക്ഷമായപ്പോൾ വിമാന ജോലിക്കാർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു . പാരീസിലേക്ക് പോയ വിമാനം ഒടുവിൽ ലിയോണിലേക്ക് വഴി തിരിച്ചു വിട്ടു . തുടർന്ന് വിമാനത്താവളത്തിൽ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് മൂന്ന് മണിക്കൂർ താമസിച്ചാണ് വിമാനം പാരീസിൽ ലാൻഡ് ചെയ്തത്.