തിരുവനന്തപുരം: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട് മരിച്ച ലാന്‍സ് നായിക് വി.സുദേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.
മദ്രാസ് റെജിമെന്റിലെ ഒന്‍പത് സൈനികരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് സിയാച്ചിനിലെ ഹിമപാതത്തില്‍ മരിച്ചത്. അപകടത്തില്‍ പെട്ട മറ്റൊരു സൈനികനായ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ആറു ദിവസം സിയാച്ചിനിലെ മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് കൊടുംതണുപ്പില്‍ കഴിയേണ്ടി വന്ന സൈനികന്റെ വൃക്കകളും കരളും തകരാറിലായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.