ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ ഇന്നെത്തും. അദ്ദേഹത്തിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. പത്നി മൈത്രി വിക്രമ സിംഗെയും അദ്ദേഹത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ട്.
രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം റോഡുമാര്‍ഗ്ഗം പത്ത് മണിയോടെ ഗുരുവായൂരിലേയ്ക്ക് യാത്രതിരിയ്ക്കും. വൈകീട്ട് മൂന്നു മണിവരെ അദ്ദേഹം ഗുരുവായൂരില്‍ തങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 250 പൊലീസുകാരും 50 ഉന്നത പൊലീസുകാരും ഉള്‍പ്പെടുന്ന വന്‍സംഘമാണ് ഗുരുവായൂരില്‍ റെനില്‍ വിക്രമ സിംഗെയ്ക്ക് സുരക്ഷയൊരുക്കുക.
ഗുരുവായൂരിലെ എല്ലാ ലോഡ്ജുകളിലും പ്രധാന കേന്ദ്രങ്ങളിലും വ്യാഴാഴ്ചയോടെ പൊലീസ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിലും വിക്രമ സിംഗെ ദര്‍ശനം നടത്തുന്നുണ്ട്.