ന്യൂഡൽഹി : പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ ഓർമ്മദിനം ആചരിച്ച് പാകിസ്ഥാന് ജയ് വിളിച്ച അഫ്സൽ ഗുരു അനുകൂലികൾ എ ബി വി പിക്കെതിരെ വ്യാജവീഡിയോയുമായി രംഗത്ത് . പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത് എ ബി വിപിക്കാരാണെന്ന വാദവുമായി മുഖം രക്ഷിക്കാനുള്ള ശ്രമം പക്ഷേ കൂടുതൽ പരിഹാസ്യമായി
ഭാരതം നശിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കശ്മീരിന് സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനിടെയാണ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങളുയർന്നത് . കേരളത്തിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു . പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ഇവരാണെന്ന അർത്ഥത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ നിൽക്കുന്ന ഒരു പെൺകുട്ടിക്ക് നേരേയും ആൺകുട്ടിക്ക് നേരേയും വട്ടമിട്ടാണ് സീ ന്യൂസ് വീഡിയോയിൽ നിന്ന് മുറിച്ചെടുത്ത പുതിയ വീഡിയോ പ്രചരിക്കുന്നത് .
എന്നാൽ യഥാർത്ഥ വീഡിയോയിൽ നിന്ന് ഈ വാദം തെറ്റാണെന്ന് മനസ്സിലാകും . പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നയാളുകളെ അല്ല വീഡിയോയിൽ വട്ടമിട്ട് കാണിച്ചിരിക്കുന്നത് . എഡിറ്റ് ചെയ്ത വീഡിയോയിലും ഈ കാര്യം വ്യക്തമായി മനസ്സിലാകും . വീഡിയോയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നത് പുരുഷശബ്ദം ആണ് . പക്ഷേ എഡിറ്റ് ചെയ്തവർ വട്ടമിട്ട് കാണിച്ചിരിക്കുന്നത് ഇടയിൽ നിൽക്കുന്ന ഒരു വിദ്യാർത്ഥിനിയേയും . തുടർന്ന് കേരളത്തിനും ബംഗാളിനുമൊക്കെ സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം വിളിക്കുന്നതും ഇതേ പുരുഷ ശബ്ദം തന്നെയാണ്..
ദേശ ദ്രോഹ ശക്തികൾക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയർന്നതോടെയാണ് വ്യാജ ആരോപണവുമായി അഫ്സൽ ഗുരു അനുകൂലികൾ മുഖം രക്ഷിക്കാൻ ശ്രമിച്ചത് .
സീ ന്യൂസിന്റെ പൂർണ വീഡിയോ ..