കൊല്ലം: നിയമനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിച്ച് ഓയില്‍ പാം ഇന്ത്യയുടെ കൊല്ലത്തെ ഇന്റര്‍വ്യൂ വേദിയില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ലേബര്‍ തസ്തികയിലേക്കുള്ള നിയമനത്തിലാണ് അഴിമതി നടക്കുന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത്.
80 ഓളം പേരില്‍ നിന്നായി ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കൊല്ലത്തെ ഇന്റര്‍വ്യൂ വേദി വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി ഉപരോധിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പിന്നീട് ബിജെപിയുടെ നേതൃത്വത്തില്‍ ഓയില്‍ പാം ഇന്ത്യ മാനേജറെയും ഉപരോധിച്ചു.