ന്യൂഡൽഹി : ഭാരതത്തിലെ വൃത്തിയുള്ള നഗരങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ സർവേ ഫലങ്ങൾ സ്വച്ഛ് സർവേക്ഷൺ പുറത്തു വിട്ടു . വൃത്തിയുള്ള നഗരങ്ങളിൽ മൈസൂരാണ് ഒന്നാം സ്ഥാനം നേടിയത് .
ചണ്ഡീഗഢിനാണ് രണ്ടാം സ്ഥാനം. തിരുച്ചിറപ്പള്ളി, ഡല്‍ഹി കോര്‍പ്പറേഷന്‍, വിശാഖപട്ടണം എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തിയത്. പത്തു ലക്ഷത്തിലേറെ ജനങ്ങളുള്ള 73 നഗരങ്ങളിലാണ് സർവ്വേ നടന്നത്
ഏറ്റവും വൃത്തിഹീനമായ നഗരം ബീഹാറിലെ ധൻബാദാണ്. അസന്‍സോള്‍, പാട്‌ന, മീററ്റ്, തുടങ്ങിയ നഗരങ്ങളും വൃത്തിഹീനതയുടെ പട്ടികയിലുണ്ട് .ഡൽഹി കോർപ്പറേഷൻ ഒഴിച്ചുള്ള ഡല്‍ഹി ഏറ്റവും വൃത്തികെട്ട നഗരങ്ങളുടെ പട്ടികയിലാണ്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് സർവ്വേ ഫലം പ്രഖ്യാപിച്ചത്.
നവി മുംബൈയും ഗ്രേറ്റര്‍ മുംബൈയും പട്ടികയില്‍ മുന്‍പന്തിയിലെത്തി. അറിയിപ്പുകളിലും വിദ്യാഭ്യാസ സംബന്ധമായ വിവരങ്ങൾ കൈമാറുന്നതിലും തിരുച്ചിറപ്പള്ളി മുൻപന്തിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ളത് ഗാങ്ടോക്കാണ്
ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും എന്നാല്‍ മാത്രമേ പുരോഗതിയുണ്ടാകുകയുള്ളുവെന്നും സര്‍വ്വേ ഫലം പ്രഖ്യാപിച്ചു കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു. ജനതയുടെ മാനസിക ചിന്താഗതിയില്‍ വന്ന ഈ മാറ്റത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇനിയും മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.