കൊച്ചി : സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫിനെതിരായ കോടതി അലക്ഷ്യക്കേസ് ഇന്ന് പരിഗണിക്കും . ജസ്റ്റിസ് അലക്സാണ്ടർ ജോസഫിനെതിരായി മന്ത്രി നടത്തിയ പരാമർശമാണ് കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ പെട്ടത് .
ചായം ബക്കറ്റിൽ വീണ കുറുക്കന്റെ ഓരിയിടൽ എന്ന പരാമർശം നടത്തിയതാണ് വിവാദമായത് . അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ നിരീക്ഷണത്തിനെതിരേയാണ് കെ സി ജോസഫ് ഇങ്ങനെയൊരു പരാമർശം നടത്തിയത് .
കുറ്റപത്രം നൽകാൻ മന്ത്രിയോട് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തിൽ രാധാകൃഷ്ണൻ , സുനിൽ തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവിടുകയായിരുന്നു . നിയമസഭ നടക്കുന്നതിനാൽ കൂടുതൽ സാവകാശം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിക്കുമെന്നാണ് വിലയിരുത്തൽ