ആലപ്പുഴ: സംസ്ഥാനത്തെ ഏക പൊതുമേഖല മരുന്നു നിര്‍മ്മാണ സ്ഥാപനമായ കെഎസ് ഡിപി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാര്‍ ആശുപത്രികളിലേുള്ള മരുന്നിന്റെ പുതിയ ഓര്‍ഡര്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനോടകം വിതരണം ചെയ്ത മരുന്നിന്റെ വിലയായി 7 കോടി 62 ലക്ഷം രൂപ സര്‍ക്കാര്‍ ഇനിയും കെഎസ്ഡിപിക്ക് നല്‍കാനുണ്ട്.
നടപ്പുസാമ്പത്തികവര്‍ഷം കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നിന്ന് 19.5 കോടി രൂപയൂടെ മരുന്നിനുള്ള ഓര്‍ഡര്‍ കെഎസ്ഡിപിക്ക് ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണം ഈ മാസം 20 ന് പൂര്‍ത്തിയാകും. പുതിയ ഓര്‍ഡര്‍ ലഭിച്ചില്ലങ്കില്‍ ജീവനക്കാര്‍ക്ക് 20 നു ശേഷം വെറുതെ ശമ്പളം നല്‍കേണ്ടി വരും. 72 സ്ഥിരം ജീവനക്കാരും 100 ഓളം താല്‍ക്കാലിക ജീവനക്കാരുമാണ് ഇവിടെ ഉള്ളത്.
നേരത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് 10 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. മരുന്നു നല്കി ഒരുമാസത്തിനകം ഇവര്‍ പണം നല്‍കും. സര്‍ക്കാര്‍ നല്‍കാനുള്ള ഏഴ് കോടിയില്‍ പരം രൂപ നല്‍കിയാലേ ഇനി മരുന്നു നിര്‍മാണത്തിനുളള അസംസ്കൃത സാധനങ്ങള്‍ വാങ്ങാനാകൂ.
കെഎസ്ഡിപിയെ സംരക്ഷിക്കാന്‍ വൈകുന്നതിലൂടെ മരുന്നു നിര്‍മാണത്തിലെ സ്വകാര്യ കമ്പനികളുടെ കുത്തകവല്ക്കരണത്തിനാകും വേദിയൊരുങ്ങുക. ആരോഗ്യവകുപ്പിന്റെ അടുക്കള എന്നറിയപ്പെടുന്ന കെഎസ്ഡിപിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.