കെയ് റോ : മുൻ യു എൻ സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ് ഘാലി അന്തരിച്ചു. 93 വയസ്സായിരുന്നു. കെയ് റോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് റാഫേൽ റാമിറസ് ആണ് ഘാലിയുടെ മരണവിവരം സ്ഥിരീകരിച്ചത് . യു എൻ മേധാവിയായി നിയമിതനാകുന്ന ആദ്യ അറബ് വംശജനായിരുന്നു ഈജിപ്റ്റുകാരനായ ഘാലി.
1992 ലാണ് യു എൻ ജനറലായി അദ്ദേഹം അധികാരമേറ്റത് . സോമാലിയ , റുവാണ്ട , മദ്ധ്യേഷ്യ എന്നിവിടങ്ങളിൽ ക്ളേശകരമായ അവസ്ഥ നിലനിൽക്കുന്ന സമയത്താണ് ഘാലി യു എൻ തലപ്പത്തെത്തുന്നത് .