NewsKerala

ബാര്‍ കോഴ: കെ. ബാബുവിനെതിരേ ക്വിക്ക് വെരിഫിക്കേഷന് കോടതി ഉത്തരവ്

23lv3c0a1_m09sqfgsfg_945oojopw_b

തൃശ്ശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയത്. ജനുവരി 23 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.

മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന് അവകാശപ്പെട്ട് ബിജു രമേശ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ്ജ് വട്ടംകുളം നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിയെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ എതിര്‍ത്തിരുന്നു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് നേരത്തെ ഒരു അന്വേഷണം നടന്നിട്ടുണ്ടെന്നും അതിനാല്‍ മറ്റൊരു അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ ഈ വാദം തള്ളി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍ക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ് വാസന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ ഘട്ടത്തില്‍ ഏതെങ്കിലും രീതിയിലുള്ള പരാതി ഉണ്ടായാല്‍ ഹര്‍ജിക്കാരന് ഇടപെടാമെന്നും കോടതി പറഞ്ഞു.

കെ. ബാബുവിനെയും ബിജു രമേശിനെയും ഒന്നും രണ്ടും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ്ജ് വട്ടംകുളം ഹര്‍ജി നല്‍കിയത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close