ഹൈദരാബാദ് : അഴിമതി ഇല്ലാതാക്കാൻ കെജരിവാൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് മുൻ കർണാടക ലോകായുക്ത സന്തോഷ് ഹെഗ്ഡെ . കെജരിവാളിനൊപ്പം അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ഹെഗ്ഡെ .
കെജരിവാളിന്റെ ഭരണത്തിൽ യാതൊരു സംതൃപ്തിയുമില്ല . അഴിമതി കുറയ്‌ക്കാൻ കെജരിവാൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ല . സന്തോഷ് ഹെഗ്ഡെ തുറന്നടിച്ചു. അദ്ദേഹത്തിന് ആവശ്യമുള്ള ഭരണ പരിചയം ഇല്ലെന്നും ഹെഗ്ഡെ അഭിപ്രായപ്പെട്ടു .
താനിപ്പോഴും പ്രതിപക്ഷത്താണെന്നാണ് കെജരിവാളിന്റെ വിചാരം . കുറച്ചു കൂടി പക്വത കാട്ടണം . പ്രക്ഷോഭകന്റെ റോളിൽ നിന്ന് ഭരണാധിപനായി അദ്ദേഹം മാറണമെന്നും ഹെഗ്ഡെ നിരീക്ഷിച്ചു.