തൃശ്ശൂര്‍: കേരളാ ജനപക്ഷം അദ്ധ്യക്ഷനും ബിജെപി മുന്‍ നേതാവുമായ കെ രാമന്‍ പിളള ബിജെപിയില്‍ തിരിച്ചെത്തി. ജനപക്ഷമെന്ന പാര്‍ട്ടി പിരിച്ചുവിട്ടതായും ഇനി ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും രാമന്‍ പിളള അറിയിച്ചു.
ബിജെപിയില്‍ പദവികള്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാമന്‍ പിളള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ആഗ്രഹവും അതാണ്. ഇക്കാര്യം കേന്ദ്ര, സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നേരത്തെ ബിജെപിയുമായുളള ബന്ധം അവസാനിപ്പിച്ച സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും രാമന്‍ പിളള വ്യക്തമാക്കി.
ഡോ. പുത്തേഴത്ത് രാമചന്ദ്രന്റെ നേതൃത്വത്തില്‍ തൃശൂരില്‍ ചേര്‍ന്ന കേരളാ ജനപക്ഷം പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.















