NewsIndiaBusiness

‘ഫ്രീഡം 251’ സ്മാർട്ട്ഫോൺ 251 രൂപയ്ക്ക്

ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിൽ. കേന്ദ്രസർക്കാരിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് പ്രമുഖ ഇന്ത്യൻ കന്പനിയായ റിംഗിംഗ് ബെൽസ് ആണ് വെറും 251 രൂപ നിരക്കിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ആണ് ഫോൺ അവതരിപ്പിക്കുന്നത്.

പാവപ്പെട്ടവരിലേക്കും അത്യാധുനിക സ്മാർട്ട് ഫോൺ എത്തിക്കാനാണ് 251 രൂപയുടെ സ്മാട്ട് ഫോൺ എന്ന പദ്ധതി വിഭാവനം ചെയ്യുന്നത്. കേന്ദ്രസർക്കാരിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെയാണ് റിംഗിംഗ് ബെൽസ്, ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോൺ വിപണിയിലെത്തിക്കുന്നത്. നിലവിൽ ഇത്തരം ഫോണുകൾക്ക് വിപണിയിൽ 1500 രൂപ മുതലാണ് വില.

കഴിഞ്ഞ വർഷം അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സുമായി ചേർന്ന് ഡാറ്റ വിന്‍ഡ് 999 രൂപ നിക്കിൽ സ്മാർട്ട് ഫോൺ‍ പുറത്തിറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെ ഫോൺ ലോഞ്ച് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് 500 രൂപയിൽ താഴെ വിലയുള്ള ഫ്രീഡം 251 മോഡൽ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കാൻ റിംഗിംഗ് ബെൽസ് കന്പനി തീരുമാനിച്ചത്.

4 ഇഞ്ച് ഡിസ്‍‍ പ്ലേ, 1.3 ജിഗാഹെഴ്സ് ക്വാഡ് കോർ പ്രൊസസർ, 1 ജിബി റാം, 8 ജിബി ഇന്‍റെണൽ സ്റ്‍റോറേജ്, 3.2 മെഗാ പിക്സൽ ബാക് കാമറ, 0.3 മെഗാ പിക്സൽ ഫ്രണ്ട് കാമറ തുടങ്ങിയവയാണ് ഫോണിന്‍റെ സവിശേഷതകതകൾ‍. പദ്ധതിക്ക് സർക്കാരിൽ നിന്ന് പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് കന്പനി വൃത്തങ്ങൾ പറഞ്ഞു.

www.freedom251.com എന്ന കന്പനി വെബ്സൈറ്റിലൂടെ നാളെ രാവിലെ 6 മണിമുതൽ ഫോണിന്‍റെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും. 21 ന് രാത്രി 8 മണിവരെ മാത്രമേ ബുക്ക് ചെയ്യാൻ അവസരമുണ്ടാവുകയുള്ളൂ. ജൂൺ 30 ന് മുൻപ് ബുക്ക് ചെയ്ത എല്ലാവർക്കും ഫോൺ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close