കണ്ണൂര്‍: കണ്ണൂരില്‍ എതിര്‍സ്ഥാനാര്‍ഥിക്ക് മേല്‍ സിപിഎം പ്രവര്‍ത്തകരുടെ മുളകുപൊടിപ്രയോഗം. ചൊക്ലി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാര്‍ത്ഥി വസന്തയുടെ തലയിലാണ് സി.പി.എം പ്രവര്‍ത്തകര്‍ മുളകുപൊടിയും നായ്ക്കുരണപ്പൊടിയും കലക്കി ഒഴിച്ചത്.
ചൊക്ലി ലക്ഷ്മിവിലാസം സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴായിരുന്നു സംഭംവം. ഇവരുടെ ബൂത്ത് ഏജന്റിന് നേരെയും മുളകുപൊടിപ്രയോഗം ഉണ്ടായി. ബൂത്തില്‍ വോട്ടര്‍മാരെ കാണുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് യുഡിഎഫ് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.
അസ്വസ്ഥത അനുഭവപ്പെട്ട വസന്ത ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. കണ്ണൂര്‍ വേങ്ങാട് ബി.ജെ.പി ബൂത്ത് ഏജന്റിനെയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വേങ്ങാട് പഞ്ചായത്ത് 5-ാം വാര്‍ഡിലെ ബൂത്ത് ഏജന്റ് ശശിധരനാണ് മര്‍ദ്ദനമേറ്റത്.