കണ്ണൂർ : പാപ്പിനിശ്ശേരിയിൽ സിപിഎം ആക്രമണത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ട്. പെൺകുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് സുജിത്ത് വധിക്കപ്പെട്ടതെന്നായിരുന്നു സി പി എം വാദം .
സിപിഎം പ്രവർത്തകനായിരുന്ന സുജിത് ബിജെപിയിൽ ചേർന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു . സിപിഎമ്മിന്റെ കോട്ടയായ പാപ്പിനിശ്ശേരിയിൽ ആർ.എസ്.എസിന്റെ പ്രവർത്തനം വിപുലമാക്കിയതാണ് സുജിത്തിനെതിരെ തിരിയാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്
1989 ൽ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹായിരുന്ന വിശ്വനാഥനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലമാണ് പാപ്പിനിശ്ശേരി. അതിനു ശേഷം ആർ.എസ്.എസ് പ്രവർത്തനത്തെ ഒരു പരിധി വരെ തടയാൻ സി പി എമ്മിനു കഴിഞ്ഞിരുന്നു . എന്നാൽ മാറിയ സാഹചര്യത്തിൽ നിരവധി യുവാക്കൾ ആർ.എസ്.എസിലേക്ക് വന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.