തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരത് ധര്‍മ്മ ജനസേനയുമായി സഹകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിഡിജെഎസുമായി നല്ല ബന്ധമാണ് ഉളളതെന്നും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് അടുത്ത ഘട്ടം തീരുമാനിക്കുക മാത്രമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കക്ഷിബന്ധങ്ങള്‍ പെട്ടന്ന് ഒരു ദിവസം ഉണ്ടാക്കിയെടുക്കേണ്ടതല്ല. നിരന്തരമായ നടപടിക്രമമാണ് അതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ബിഡിജെഎസുമായി സഖ്യമുണ്ടാക്കാനുളള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടുവെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് കുമ്മനത്തിന്റെ വിശദീകരണം.
ബിഡിജെഎസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ബിജെപിയുടെ താല്പര്യം ബിഡിജെഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. കേരള കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതില്‍ ആ പാര്‍ട്ടി നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.