ജെ എൻ യുവിലേത് വെറുമൊരു വിദ്യാർത്ഥി പ്രക്ഷോഭം മാത്രമല്ലെന്നും തീവ്രവാദ ബന്ധമുള്ള രാഷ്ട്ര വിരുദ്ധ ശക്തികൾ ഇതിന് പിന്നിലുണ്ടെന്നും രാഷ്ട്രീയ സ്വയം സേവക സംഘം അഖില ഭാരതീയ സഹ പ്രചാർ പ്രമുഖും കേസരിയുടെ മുൻ മുഖ്യ പത്രാധിപരുമായ ജെ നന്ദകുമാർ. കേരളത്തിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ജെ എൻ യുവിൽ ഉയർന്നതെങ്ങനെയെന്ന് മാദ്ധ്യമങ്ങൾ ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജനം ടിവിയുടെ നിലപാട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ എൻ യുവിൽ രാഷ്ട്ര വിരുദ്ധ ശക്തികൾക്ക് വളരാനും സംഘടിക്കാനുമുള്ള സഹചര്യം പലകൂട്ടരും ചേർന്ന് സ്യഷ്ടിക്കുകയായിരുന്നുവെന്ന് ജെ നന്ദകുമാട പറഞ്ഞു. കേരള ജനത ആഗ്രഹിക്കാത്ത സ്വാതന്ത്ര്യ ആവശ്യം ജെ എൻ യു വിൽ മുഴങ്ങിയെതങ്ങനെയെന്ന് മാധ്യമങ്ങൾ ചർച്ചചെയ്യണം. കേരളത്തിലെ മാർക്സിസ്റ്റ് ആക്രമണത്തിന് പിന്നിൽപോലും തീവ്രവാദ ബന്ധമുണ്ട്.
മുൻ സർക്കാരുകളുടെ ജാഗ്രതക്കുറവാണ് ജെ എൻ യുവിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രബല രാഷ്ട്രീയ പാർട്ടികൾ വോട്ട് ലക്ഷ്യമിട്ട് മത ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും ജെ നന്ദകുമാർ പറഞ്ഞു. പരിപാടി ഇന്ന് രാത്രി പത്ത് മണിക്ക് സംപ്രേഷണം ചെയ്യും.