റോം . പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരൻ ഉമ്പർട്ടോ എക്കോ അന്തരിച്ചു .ഇറ്റലിയിലെ വസതിയിലായിരുന്നു അന്ത്യം . 84 വയസ്സായിരുന്നു.ദി നെയിം ഓഫ് ദി റോസ് , ഫുക്കോസ് പെൻഡുലം തുടങ്ങിയ നോവലുകളിലൂടെ വിശ്വസാഹിത്യത്തിൽ തന്റേതായ പാത വെട്ടിത്തുറന്ന ഉമ്പർട്ടോ എക്കോ വൈജ്ഞാനിക സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ന്യൂമരോ സീറോ , സ ഐലൻഡ് ഓഫ് ദ ഡൈ ബിഫോർ തുടങ്ങിയവയും പ്രധാന കൃതികളാണ് . സാഹിത്യവിമർശനവും സാമൂഹിക ശാസ്ത്രവും എക്കോയുടെ പഠന വിഷയങ്ങളായിരുന്നു .
1992- 93 കാലത്ത് ഹാർവാഡിൽ പ്രൊഫസറായി സേവനമനുഷ്ടിച്ച ഉമ്പർട്ടോ ബോലോഗ്ന സർവകലാശാലയിൽ ചിഹ്നശാസ്ത്രം അദ്ധ്യാപകൻ കൂടിയായിരുന്നു . താനൊരു തന്ത്വ ചിന്തകനാണെന്നും നോവലെഴുതുന്നത് ആഴ്ചാവസാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് .















