രോഹ്തക്: സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ ഹരിയാനയില്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തി. ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഓര്‍ഡിനന്‍സ് ഇറക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്.
പ്രതിഷേധം ഏഴാം ദിവസത്തേക്ക് കടന്നതോടെ വ്യാപക അക്രമമാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്. വിവിധയിടങ്ങളില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. രോഹ്്തകിലെ മില്‍ക്ക് പ്ലാന്റിനും ബുധ ഖേരയില്‍ റെയില്‍വേ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസും പ്രതിഷേധക്കാര്‍ തീയിട്ടു. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാണ് ജാട്ട് വിഭാഗക്കാരുടെ ആവശ്യം. സംസ്ഥാന ധനകാര്യമന്ത്രിയുടെ വീടും നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു.
പ്രതിഷേധത്തില്‍ ഇതുവരെ അഞ്ച് പേര് കൊല്ലപ്പെട്ടതായിട്ടാണ് ഔദ്യോഗിക കണക്ക്. അക്രമസംഭവങ്ങള്‍ തടയാനായി ആറ് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കരസേനാ മേധാവിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യോഗത്തില്‍ പങ്കെടുത്തു. യുപിയില്‍ നിന്നുളള ജാട്ട് നേതാക്കളും രാജ്നാഥ് സിംഗിനെ കണ്ട് ചര്‍ച്ച നടത്തി.
പ്രശ്നബാധിതമായ ഒന്‍പത് ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി സ്ഥിതി ചര്‍ച്ച ചെയ്തു. പ്രക്ഷോഭബാധിത ജില്ലകളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. സമാധാനം കൈവരിക്കാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രക്ഷോഭകര്‍ അക്രമം തുടരുകയാണ്.