ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രക്ഷോഭങ്ങളെ അപലപിച്ച് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന് മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്റെ ധീരതയും സേവനവും വിസ്മരിക്കരുതെന്ന് ധോണി ട്വിറ്ററില്‍ കുറിച്ചു.
കമാന്‍ഡോകളും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തിനെക്കാള്‍ രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഓരോ സൈനികനുമെന്ന് നാം ഓര്‍മിക്കണമെന്നും ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ കൂടിയായ ധോണി വ്യക്തമാക്കി. നമ്മുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അവരെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ഗുസ്തി താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത്, ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്, ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന് എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു.