ധാക്ക: ബംഗ്ലാദേശില്‍ ക്ഷേത്രത്തിന് അകത്തു കയറി പുരോഹിതനെ കഴുത്തറുത്ത് കൊന്നു. തലസ്ഥാനമായ ധാക്കയില്‍ നിന്ന് 308 മൈല്‍ അകലെ പാഞ്ചഗറിലെ ദേവിഗഞ്ച് ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിനുളളില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.
അഞ്ചോ ആറോ പേര് വരുന്ന സംഘം അകത്തേക്ക് കടന്നുകയറി പുരോഹിതനെ ആക്രമിക്കുകയായിരുന്നു. 45 കാരനായ യോഗേശ്വര്‍ റോയ് ആണ് കൊല്ലപ്പെട്ടത്. പുരോഹിതന്റെ രക്ഷയ്ക്കെത്തിയ ഒരു വിശ്വാസിക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയും ചെയ്തു. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചിട്ടുണ്ട്.
ബംഗ്ലാദേശില്‍ അടുത്തിടെയായി ക്ഷേത്രങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദേവിഗഞ്ച് ക്ഷേത്രത്തില്‍ നടന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് ജമാഅത്തുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.