ജാട്ട് പ്രക്ഷോഭം: കോണ്‍ഗ്രസിന്റെ പങ്കിന് തെളിവുകള്‍
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ജാട്ട് പ്രക്ഷോഭം: കോണ്‍ഗ്രസിന്റെ പങ്കിന് തെളിവുകള്‍

Janam Web Desk by Janam Web Desk
Feb 23, 2016, 04:07 pm IST
A A
FacebookTwitterWhatsAppTelegram
രോഹ്തക്: ഹരിയാനയില്‍ നടക്കുന്ന ജാട്ട് പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈയ്യുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവായിരുന്ന വിരേന്ദര്‍ സിംഗ് അനുയായികളെ കലാപത്തിന് പ്രേരിപ്പിക്കുന്ന ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ സംവരണം സംബന്ധിച്ച ബില്‍ അവതരിപ്പിക്കാമെന്ന് ഭരണകക്ഷിയായ ബിജെപി ഉറപ്പ് നല്‍കിയിട്ടും, പ്രക്ഷോഭകാരികള്‍ അക്രമം തുടരുന്നതിന്റെ കാരണവും ഇതാണെന്ന് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തങ്ങളുടെ പ്രദേശത്ത് പ്രക്ഷോഭം ഊര്‍ജിതമായി മുന്നോട്ടുപോകുന്നുണ്ടെന്നും എന്നാല്‍ ഐഎന്‍എല്‍ഡിയുടെ സ്വാധീന മേഖലകളില്‍ സമരത്തിന് ശക്തി പോരെന്നുമാണ് ഫോണിലൂടെ വിരേന്ദര്‍ സിംഗ് പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ തോല്‍വിയില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ഭുപീന്ദര്‍ സിംഗ് ഹൂഡയും കോണ്‍ഗ്രസും ജാട്ട് സമരത്തെ രാഷ്‌ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന് ബിജെപി നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ ഐഎന്‍എല്‍ഡി ഉള്‍പ്പടെയുളള മറ്റ് പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസിന്റെ ദുരൂഹത നിറഞ്ഞ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സമാധാനപരമായി പ്രക്ഷോഭം നടത്തിയിരുന്നവരെ അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഹരിയാനയിലെ ഐഎന്‍എല്‍ഡി നേതാവും പ്രതിപക്ഷ നേതാവുമായ അഭയ് സിംഗ് ചൗട്ടാല പറഞ്ഞു.
സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്ന് വീരേന്ദര്‍ സമ്മതിച്ചിട്ടുണ്ട്. സിര്‍സയിലെ നേതാവായ ക്യാപ്റ്റന്‍ മന്‍ സിംഗുമായി സംസാരിക്കുന്ന ഭാഗമാണ് പുറത്തുവന്നത്. ജാട്ട് സമരം അവസാനിപ്പിക്കാനും, സമാധാനം പുന:സ്ഥാപിക്കാനുമുളള പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. കൂടാതെ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഉപവാസം അടക്കമുളള സമരമുറകള്‍ ഭീപീന്ദര്‍ സിംഗ് ഹൂഡ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സമരക്കാരുടെ പ്രധാന ആവശ്യമായ സംവരണ വിഷയത്തില്‍ അനുകൂല സമീപനമായിരുന്നു ചര്‍ച്ചയില്‍ സര്‍ക്കാര്‍ പുലര്‍ത്തിയത്. എന്നാല്‍ എന്നിട്ടും ഒറ്റപ്പെട്ട അക്രമസംഭവങ്ങളിലൂടെ വീണ്ടും പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഒടുവില്‍ രാജസ്ഥാനിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുകയും ചെയ്തു.  ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ വിഭാഗത്തിന്റെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഇടപെടല്‍ പിന്നീട് വ്യക്തമായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിവിട്ട് കലാപം സൃഷ്ടിച്ച് പൂര്‍ണഅരാജകത്വമാണെന്ന് വരുത്തിത്തീര്‍ക്കാനുളള ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കങ്ങള്‍.

ShareTweetSendShare

More News from this section

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന; യുവാവ് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പല ഭാവം, പല രൂപം; പിണറായി വിജയന്റെ പാർട്ടിയുടെ ഭാ​ഗമാകാൻ കഴിയുന്നത് ഭാ​ഗ്യം: ഭീമൻ രഘു

Load More

Latest News

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വിവാദം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വിവാദം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies