കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്ത്തിക്കാട്ടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും വിജയസാദ്ധ്യതയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും ആയിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രധാന ഘടകങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നാല് തവണയില്‍ കൂടുതല്‍ വിജയിച്ചവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കൂടുതല്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്കാന് ശ്രമിക്കും. ഘടകകക്ഷികള്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് സ്വാഭാവികമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസുമായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് യുഡിഎഫോ കോണ്‍ഗ്രസോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശന് സംസാരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സോളാര്‍ കേസില്‍ ആരോപണ വിധേയരായവര്‍ മത്സരിക്കുമോയെന്ന ചോദ്യത്തോടും ചെന്നിത്തല പ്രതികരിച്ചില്ല.