കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് കെ.എം മാണി. പാലക്കാരുടെ ആഗ്രഹമാണതെന്നും താന്‍ മത്സരിക്കില്ലെന്ന് പറയുന്നവര്‍ ശത്രുക്കള്‍ മാത്രമാണെന്നും കെ.എം മാണി പറഞ്ഞു.
പാര്‍ട്ടിയിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ അനുഭവിക്കും. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പി.സി ജോര്‍ജിന്റെ അനുഭവമായിരിക്കുമെന്നും പാര്‍ട്ടിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ഒന്നോ രണ്ടോ പേര് മാത്രമാണെന്നും പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
വരുന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും മാണി വ്യക്തമാക്കി. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പി.സി ജോസഫിന്റെ നേതൃത്വത്തില്‍ മാണിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എം മാണിയുടെ പ്രതികരണം. വിമത നീക്കത്തിന് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഉണ്ട്.