രാജ്യദ്രോഹകുറ്റത്തിന് പൊലീസ് തിരയുന്ന ജെ.എൻ.യു വിലെ രണ്ട് വിദ്യാർഥികൾ കീഴടങ്ങി. ഡി.എസ്.യു നേതാവ് ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, എന്നിവരാണ് ഇന്നലെ അർദ്ധരാത്രി വസന്ത് കുഞ്ജ് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ഡൽഹി സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും.