കൊച്ചി: സോളാര്‍ കേസില്‍ സരിത നായര്‍ കൂടുതല്‍ തെളിവുകള്‍ കൈമാറി. ക്രോസ് വിസ്താരത്തിനിടെയാണ് സരിത തെളിവുകള്‍ സോളാര്‍ കമ്മീഷനില്‍ കൈമാറിയത്. 12 ഫയലുകള്‍ അടങ്ങിയ പെന്‍ഡ്രൈവാണ് നല്‍കിയത്. എന്നാല്‍ ്ക്രോസ് വിസ്താരത്തിനിടെ തെളിവുകള്‍ ഹാജരാക്കുന്നതിനെ മുഖ്യമന്ത്രിയുടെ അഭിഭാഷകന് എതിര്‍ത്തു.
ഓഡിയോ ഫയലുകളാണ് കൈമാറിയതെന്നാണ് സൂചന. കമ്മീഷനില്‍ മൊഴി നല്‍കുന്നതിനിടെ നേരത്തെ മുദ്രവച്ച കവറില്‍ സരിത തെളിവുകള്‍ നല്‍കിയിരുന്നു. അതിനുപുറമെയാണ് വീണ്ടും തെളിവുകള്‍ കൈമാറിയത്. ഇതോടെ എഴുപതുശതമാനത്തോളം തെളിവുകള്‍ കമ്മീഷന് നല്‍കിക്കഴിഞ്ഞതായി സരിത പറഞ്ഞു.
എന്നാല്‍ ക്രോസ് വിസ്താരത്തിനിടെ ഇത്തരത്തില്‍ തെളിവുനല്കാന് കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം. ആര്യാടന് മുഹമ്മദിനു കോഴകൊടുത്തുവെന്ന ആരോപണത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനും സരിതയെ ക്രോസ് വിസ്താരം ചെയ്തു. 2011 ഡിസംബറില്‍ ആര്യാടന് മുഹമ്മദിന്റെ പിഎ 75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടിരുന്നതായി സരിത വെളിപ്പെടുത്തി.