കൊച്ചി: പി. ജയരാജന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്ത്തകന് മര്‍ദ്ദനം. ജനയുഗം പത്രത്തിന്റെ കൊച്ചി ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ കൃഷ്ണപ്രകാശിനെയാണ് സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ജയരാജനെ കൊണ്ടുപോകുന്നതിന്റെ ചിത്രം പകര്‍ത്തുന്നതിനിടയിലായിരുന്നു മര്‍ദ്ദനം.
എം.വി ജയരാജന് ഉള്‍പ്പെടെയുളളവര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. എറണാകുളത്ത് നടത്തിയ പരിശോധനയില്‍ ജയരാജന് കുഴപ്പമില്ലെന്നും രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വ്യത്യാസം മാത്രമേ വന്നിട്ടുളളൂവെന്നും കണ്ടെത്തി. ഉച്ചയോടെ ജയരാജന് തിരുവനന്തപുരത്തേക്ക് തിരിച്ചു.