ന്യൂഡൽഹി : ആരെയും സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല രാജ്യത്തെ നിയമസമാധാനം നിലനിർത്താനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജെഎൻയുവിൽ നിന്ന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. രാജ്യത്തെ കലാലയങ്ങളുമായി ബന്ധപ്പെട്ട് ലോകസഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്.
അതേസമയം, രോഹിത് വെമുല വിഷയത്തിൽ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മന്ത്രി എന്ന നിലയിൽ കൃത്യ നിർവഹണത്തിൽ വീഴ്ചയൊന്നും പറ്റിയിട്ടില്ല. തന്‍റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ലോക്സഭയിലെ വീകാരതീവ്രമായ പ്രസംഗത്തിനിടെ സ്മൃതി ഇറാനി വ്യക്തമാക്കി.