ന്യൂഡൽഹി : കേരളത്തിലെ കലാലയങ്ങളിൽ എസ് എഫ് ഐ നടത്തിയ ഫാസിസ്റ്റ് – ദളിത് വിരുദ്ധ നടപടികളെ തുറന്ന് കാണിച്ചു കൊണ്ട് ബി ജെ പി എം പി മീനാക്ഷി ലേഖി ലോക്സഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമായി . രാഷ്ട്രപതി അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് നന്ദി പറഞ്ഞ് സംസാരിക്കവേ ആയിരുന്നു ലേഖിയുടെ പരാമർശം
കേരളത്തിൽ കലാലയങ്ങളിലും പുറത്തും ഇടത് ഫാസിസ്റ്റുകൾ നടത്തിയത് താലിബാൻ മോഡൽ കൊലകളാണെന്ന് ലേഖി ചൂണ്ടിക്കാട്ടി. പരുമല കോളേജിലുൾപ്പെടെ ഇടത് ആക്രമണത്തിൽ കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകരുടെ വിവരങ്ങൾ അക്കമിട്ട് നിരത്തിയ അവർ ഇടത് പക്ഷത്തിന്റെ ദളിത് വിരുദ്ധ നയങ്ങളും തുറന്ന് കാണിച്ചു .
ആർ.എൽ വി കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ നടത്തിയ സ്വഭാവഹത്യയെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടിയുടെ വിഷയവും ലേഖി സഭയിൽ ഉന്നയിച്ചു . എം ജി സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ദീപ പി മോഹനൻ എന്ന കുട്ടി ഇടത് അനുകൂല സംഘടനയിൽ പെട്ട ഉദ്യോഗസ്ഥനിൽ നിന്നും എസ് എഫ് ഐ പ്രവർത്തകരിൽ നിന്നും നേരിട്ട വിവേചനത്തെപ്പറ്റിയും അവർ സംസാരിച്ചു.
കണ്ണൂരിൽ താലിബാൻ മോഡലിൽ കൊലചെയ്യപ്പെട്ട ദളിത് യുവാവ് കാരക്കാടൻ വിനീഷിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നുള്ള വിവരവും ലേഖി സഭയിൽ ഉന്നയിച്ചു . കുട്ടിക്കഥകളിലെ ദുർമന്ത്രവാദിനിയുടെ റോളാണ് ഇന്ത്യയിൽ ഇടതുപക്ഷം ചെയ്യുന്നതെന്നും മീനാക്ഷി ലേഖി തുറന്നടിച്ചു .