ന്യൂഡല്‍ഹി: റെയില്‍വേയെ രാജ്യപുരോഗതിയുടെ നട്ടെല്ലാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള ആമുഖ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ പരീക്ഷണ സമയം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം റെയില്‍വേ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.
1,84,820 കോടി രൂപയുടെ വരുമാനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പുതിയ വരുമാനം കണ്ടെത്തുകയും ഉല്‍പാദനവും കാര്യക്ഷമതയും ഉയര്‍ത്തുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും നടപ്പാക്കുകയെന്നും പറഞ്ഞു. റെയില്‍വേയുടെ വികസനത്തിനായി പുതിയ വരുമാനമാര്‍ഗം കണ്ടെത്തണമെന്ന് പറഞ്ഞ അദ്ദേഹം മുടങ്ങിക്കിടക്കുന്ന റെയില്‍വേയുടെ പദ്ധതികള്‍ക്ക് പണം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
1.21 ലക്ഷം കോടി രൂപയുടെ മൂലധന വിനിയോഗമാണ് ലക്ഷ്യമിടുന്നതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെ അഭിമാനമായി റെയില്‍വേയെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷയാണ് തന്റെ ബജറ്റിലൂടെ പ്രതിഫലിക്കുകയെന്നും സുരേഷ് പ്രഭു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ 139 എണ്ണത്തിലും നടപടികള്‍ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.
2500 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് പാത കമ്മീഷന്‍ ചെയ്യാമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണത്തേക്കാള്‍ 30 ശതമാനം അധികമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്രോഡ്‌ഗേജ് പാതയില്‍ ത്രിപുരയെയും ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.