NewsIndia

മുംബൈയിൽ പതിനാറിടങ്ങളിൽ സെൽഫി നിരോധനം

മുംബൈ : സെൽഫിയെടുക്കുന്നതിനിടെയുള്ള മരണങ്ങൾ കൂടിയതോടെ മുംബൈയിലെ പതിനാറിടങ്ങൾ സെൽഫി വിരുദ്ധ മേഖലകളായി പ്രഖ്യാപിച്ചു . അപകടകരമായ വിനോദ സഞ്ചാര മേഖലകളാണ് സെൽഫി വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത് .

2014 നു ശേഷം സെൽഫിയുമായി ബന്ധപ്പെട്ട് ലോകത്തുണ്ടായ 49 മരണങ്ങളിൽ പത്തൊൻപതും ഇന്ത്യയിലാണെന്നാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഡേറ്റ പ്രൊവൈഡർ ഏജൻസിയുടെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ വിപണിയായ ഇന്ത്യയിൽ ഇതൊരു കൂടുതലല്ലെന്ന വാദവും ഉയരുന്നുണ്ട് .

ഈ മാസമാദ്യം നാസികിലെ പിക്നിക് സ്പോട്ടിൽ വച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളാണ് സെൽഫിയെടുക്കുന്നതിനിടെ ഡാമിൽ വീണു മരിച്ചത് . കഴിഞ്ഞ വർഷം ജനുവരിയിൽ ചീറിപ്പാഞ്ഞെത്തുന്ന ട്രെയിനു മുൻപിൽ നിന്ന് സെൽഫിയെടുക്കാൻ നിന്ന മൂന്ന് വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരണപ്പെട്ടിരുന്നു .

കഴിഞ്ഞ മാസം സിറ്റി പോലീസ് നടത്തിയ സർവേയിലാണ് നഗരത്തിലെ പതിനാറ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സെൽഫിക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയത് .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close