കോട്ടയം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാളെ കേരളത്തിലെത്തും. കോട്ടയം സിഎംഎസ് കോളജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ഉള്‍പ്പെടെയുളള പരിപാടികള്‍ക്കായാണ് രാഷ്ട്രപതി എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നാളെ ഉച്ചയോടെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഷ്ട്രപതി റോഡ്മാര്ഗ്ഗം സിഎംഎസ് കോളേജ് മൈതാനത്ത് എത്തും. ഉച്ചകഴിഞ്ഞ് 2.30നാണ് ദ്വിശതാബ്ദി ആഘോഷങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുക. ദ്വിശതാബ്ദി സ്മാരക സമുച്ചയത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും. ഇതിന് ശേഷം കൊച്ചിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 155 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച കൊടുങ്ങല്ലൂരില്‍ മുസരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വ്വഹിക്കും. തുടര്‍ന്ന് കോഴിക്കോടേക്ക് പോകുന്ന രാഷ്ട്രപതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുത്ത ശേഷമാകും മടങ്ങുക. രാഷ്ട്രപതിയുടെ വരവിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. എഡിജിപി സൗത്ത് സോണിന്റെ കീഴില്‍ രണ്ട് ഐജി, അഞ്ച് എസ്.പി, ഒന്‍പത് ഡിവൈഎസ്പി, 12 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, 50 സബ് ഇന്‍സ്പെക്ടര്‍, 750 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.