ബംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപയോഗിക്കുന്ന വാച്ച് 70 ലക്ഷത്തിന്റേതാണെന്ന ആരോപണം ഉയരുന്നതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി . വാച്ച് തനിക്ക് സമ്മാനമായി കിട്ടിയതാണെന്നും പുതിയതല്ലെന്നുമാണ് സിദ്ധരാമയ്യയുടെ വിശദീകരണം
സിദ്ധരാമയ്യയുടെ വില കൂടിയ വാച്ചിനെപ്പറ്റി കഴിഞ്ഞ കുറെ ദിവസങ്ങളായി വാദ പ്രതിവാദങ്ങൾ നടന്നിരുന്നു . വാച്ചിന്റെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് എസ് ഭാസ്കരൻ എന്ന സാമൂഹ്യ പ്രവർത്തകൻ ലോകായുക്തയ്‌ക്ക് പരാതിയും നൽകിയിരുന്നു .
ആഡംബര വാച്ചിന്റെ വിശദവിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ജെ ഡി എസും രംഗത്ത് വന്നതോടെ വിവാദം മുറുകി . ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത് . താൻ ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും വാച്ച് തനിക്ക് സമ്മാനമായി ലഭിച്ചതെന്നു മാണ് മുഖ്യമന്ത്രിയുടെ വിശദീകരണം .