കൊച്ചി: ആസ്വാദകര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ നല്‍കി വിടപറഞ്ഞ ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിളളയ്ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സിനിമാലോകത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ മൃതദേഹം രാവിലെ 11.30 ഓടെ എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവിലെ രാജേഷിന്റെ ഫ്‌ളാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാമൂഹിക, രാഷ്‌ട്രീയ, സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജേഷ് പിളള ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. വെളളിയാഴ്ച റിലീസ് ചെയ്ത വേട്ടയായിരുന്നു അവസാന ചിത്രം.















