NewsIndia

ബജറ്റില്‍ ഇടംപിടിച്ച് രാഹുലിന്റെ നിര്‍ദ്ദേശവും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റ് പ്രസംഗത്തിനിടെ അരുണ്‍ ജെയ്റ്റ്‌ലി തന്നെയാണ് രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതായി വ്യക്തമാക്കിയത്.

കണ്ണ് കാണാത്തവര്‍ക്കുളള പുസ്തകങ്ങള്‍ അച്ചടിക്കുന്ന ബ്രെയ്ല്‍ കടലാസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി നികുതി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നത്. ബാംഗളൂരിലെ മൗണ്ട് കാര്‍മല്‍ കോളജിലെ കാഴ്ചവൈകല്യമുളള കുട്ടികളാണ് രാഹുല്‍ ഗാന്ധിയോട് ഈ ആവശ്യം ഉന്നയിച്ചത്. പിന്നീട് കത്തിലൂടെ രാഹുല്‍ ഇക്കാര്യം വാണിജ്യമന്ത്രി നിര്‍മല സീതാരാമന് മുന്‍പാകെ ഉന്നയിക്കുകയായിരുന്നു.

ഭിന്നശേഷിയുളളവര്‍ക്ക് സഹായകമാകുന്ന സാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയാണ് ബ്രെയ്ല്‍ കടലാസുകളുടെ നികുതി കുറച്ചിരിക്കുന്നത്. രാഹുലിന്റെ നിര്‍ദ്ദേശവും താന്‍ ബജറ്റില്‍ ഉള്‍ക്കൊളളിക്കുന്നുവെന്ന ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ പുഞ്ചിരിയോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ സ്വീകരിച്ചത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close