ന്യൂഡല്‍ഹി: ദേശീയ സംസ്കൃത നാടകമത്സരത്തില്‍ ഗുരുവായൂര്‍ ടീമിന് ഒന്നാം സ്ഥാനം. രാഷ്ട്രിയ സംസ്കൃത സംസ്ഥാനം കല്പിത സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍നടന്ന നാടകമത്സരത്തില്‍ ഡോ.എം.കെ സുരേഷ് ബാബു സംവിധാനം ചെയ്ത മത്തവിലാസ പ്രഹസനം എന്ന നാടകമാണ് കേരളത്തെ പ്രതിനിധീകരിച്ച ടീം ഡല്‍ഹിയില്‍ അവതരിപ്പിച്ചത്.
രാഷ്ടീയ സംസ്കൃത സംസ്ഥാനം വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന നാട്യമഹോത്സവത്തിലാണ് നാടകമത്സരം അരങ്ങേറിയത്. സംസ്കൃത നാടകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് നാടകമത്സരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹരിപ്രസാദ്, ഹരിത, ശ്രീരാജ്, ഋഷികേശ് തുടങ്ങിയവരായിരുന്നു മത്തവിലാസ പ്രഹസനത്തിലെ അഭിനേതാക്കള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പതിനൊന്നോളം നാടകങ്ങളാണ് സാങ്കേതികമികവോടെ വേദിയില്‍ അരങ്ങേറിയത്.
ഡല്‍ഹിയിലെ സര്‍വ്വേപള്ളി രാധാകൃഷ്ണ സഭാഭവനമാണ് മൂന്നു ദിവസം നീണ്ടു നിന്ന മത്സരങ്ങള്‍ക്ക് വേദിയായത്. പതിമൂന്നാമത് നാടകമത്സരമാണ് ഇക്കുറി നടന്നത്.