കൊച്ചി: ഇടുക്കി എഡിഎമ്മിനെ കൈയ്യേ്റ്റം ചെയ്ത സംഭവത്തില്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എയ്ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും പ്രതികള്‍ക്ക് മുന്നില്‍ പോലീസ് ഓച്ഛാനിച്ചുനില്കരുതെന്നും കോടതി പറഞ്ഞു.
കേസില്‍ ഇതുവരെ ബിജിമോളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് കോടതി പൊലീസിനോട് ചോദിച്ചു. പെരുവന്താനം ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിയിലെ വഴി അടച്ച് സ്ഥാപിച്ച ഗേറ്റ് നീക്കാനെത്തിയപ്പോഴായിരുന്നു ഇടുക്കി എഡിഎമ്മിനെ ബിജിമോള്‍ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ കൈയ്യേറ്റം ചെയ്തത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായിരുന്നു റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇടുക്കി എഡിഎം മോന്‍സി പി. അലക്്സാണ്ടര്‍ എത്തിയത്.
കേസില്‍ ക്രൈബ്രാംഞ്ച് അന്വേഷണം തുടങ്ങിയിട്ടും യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് എഡിഎം കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ 52 പ്രതികളാണ് ഉളളതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.