NewsIndia

പത്താന്‍കോട്ട് വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

pm-narendra-modi_650x400_61452340505

അമൃത് സര്‍: ഭീകരാക്രമണം ഉണ്ടായ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ നേരിട്ട നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രി സൈനിക മേധാവികള്‍ക്കൊപ്പം നേരിട്ട് കണ്ട് വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

വ്യോമതാവളത്തില്‍ എത്തുന്നതിന് മുന്‍പ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്ന് കരുതുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പ്രദേശത്തിന്റെ പ്രത്യേകതകളും സുരക്ഷാ വീഴ്ചകളും ഭൂപടത്തിന്റെ സഹായത്തോടെ സൈനിക ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പിന്നീടാണ് അദ്ദേഹം പത്താന്‍കോട്ട് വ്യോമതാവളത്തില്‍ എത്തിയത്.

കരസേനാ മേധാവി ദല്‍ബീര്‍ സിംഗ്, വായുസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് താഹ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വ്യോമതാവളത്തില്‍ സ്വീകരിച്ചത്. തുടര്‍ന്ന് വ്യോമതാവളത്തെ ഭീകരരുടെ കൈകളില്‍ നിന്ന് മോചിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ സൈന്യം നേരിട്ട് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിമാനത്താവളത്തില്‍ ആക്രമണം നടന്ന ഭാഗങ്ങള്‍ പ്രധാനമന്ത്രി കണ്ടു വിലയിരുത്തി.

യുദ്ധഭൂമിയില്‍ ഇന്ത്യന്‍ സൈന്യം പുലര്‍ത്തിയ ദൃഢനിശ്ചയവും ധൈര്യവും അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരരെ നേരിടുന്നതില്‍ സൈന്യത്തിന്റെ തീരുമാനങ്ങളിലും അത് നടപ്പിലാക്കിയതിലും പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close