തിരുവനന്തപുരം: നാടാര്‍ സമുദായ സംഘടനയായ വിഎസ്ഡിപി പുതിയ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്.
പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 12 ന് നടക്കുമെന്നും മുന്നണി സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
നാടാര്‍ സമുദായം നേരിടുന്ന സംവരണ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പാര്‍ട്ടിയുടെ രൂപീകരണം.