കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫ് ജനതാദള്‍ യു നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തി. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര കുമാറിന്റ കോഴിക്കോട്ടെ വസതിയിലായിരുന്നു ചര്‍ച്ച. പത്ത് സീറ്റുകളാണ് ജെഡിയു ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ സീറ്റ് വേണമെന്ന ജെഡിയുവിന്റെ ആവശ്യം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മധ്യകേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സീറ്റ് വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.
കഴിഞ്ഞ തവണ ലഭിച്ച ഏഴ് സീറ്റുകളില്‍ ആറെണ്ണത്തിലാണ് ജെഡിയു മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ. വിജയ സാധ്യത കുറഞ്ഞ മട്ടന്നൂര്‍ ,ഏലത്തൂര്‍ നെന്മാറ, നേമം എന്നിവയ്ക്ക് പകരം പാര്‍ട്ടി സ്വാധീനമുളള വാമനപുരം, കായംകുളം സീറ്റുകള്‍ ഉള്‍പ്പെടെയാണ് പത്തു സീറ്റുകള്‍ ജെഡിയു ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാം വട്ട ചര്‍ച്ചകള്‍ ഏഴാം തീയതി തിരുവനന്തപുരത്ത് നടക്കും. സീറ്റു വിഭജനം സംബന്ധിച്ച് കേരളകോണ്ഗ്രസുമായുളള ചര്‍ച്ച ശനിയാഴ്ച നടക്കും. ഘടകകകഷികളുമായുളള ചര്‍ച്ച ഏഴാം തീയതി പൂര്‍ത്തീകരിക്കാനാണ് യുഡിഎഫ് ശ്രമം.