ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ താല്പര്യമില്ലാത്തവര്ക്കായി ഉപയോഗിക്കുന്ന നോട്ടയ്ക്ക് ഇനി ചിഹ്നം. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് നിലവില്‍ വരും.
സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് ശേഷമാകും വോട്ടിംഗ് മെഷീനില്‍ ചിഹ്നത്തോടുകൂടി നോട്ട ഇടംപിടിക്കുക. ഇതുവരെ നോട്ട എന്നെഴുതി ആയിരുന്നു ഉപയോഗിച്ചിരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ ആണ് ചിഹ്നം രൂപകല്പന ചെയ്തത്.
2013 സെപ്തംബറിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് വോട്ടിംഗ് യന്ത്രത്തില്‍ നോട്ട ബട്ടന് തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയത്.